കണ്ണൂർ: ഹീറോ ഗ്ലാമർ ബൈക്ക് മോഷ്ടിച്ചതായി പരാതി. കണ്ണൂർ എസ്.എൻ.പാർക്കിന് സമീപത്തെ ജയ്സൺ ബിൽഡിംഗിന് സമീപത്ത് പാർക്ക് ചെയ്ത കെ.എൽ 13 എ.എസ് 7161 ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്.
ഇക്കഴിഞ്ഞ ഏഴിന് രാത്രി 10 നും 8ന് രാവിലെ 7നും ഇടയിലായിരുന്നു മോഷണം. മാക്സ് വെൽ അസോസിയേറ്റ് എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. 60,000/- രൂപ നഷ്ടം കണക്കാക്കുന്നു. കണ്ണൂർ ടൗൺ പോലീസ് അന്വേഷണമാരംഭിച്ചു.