ഒരു പാത്രത്തിൽ പുട്ട് തയ്യാറാക്കാൻ ആവശ്യമായ മാവ് എടുക്കണം. ഇതിലേയ്ക്ക് അൽപം ഉപ്പ് ചേർത്ത് ഒന്ന് ഇളക്കികൊടുക്കാം. ഇനിയിത് മിക്‌സി ജാറിലിട്ട് കുറച്ച് തണുത്ത ചോറ് ചേർത്ത് ഒന്ന് കറക്കിയെടുക്കാം. ചൂട് ചോറ് ഉപയോഗിക്കരുത്. ഫ്രിഡ്‌ജിൽ വച്ച് തണുന്ന ചോറാണ് കൂടുതൽ നല്ലത്. മാവ് നല്ല പാകത്തിന് കുഴച്ച് കിട്ടും.
ഇനിയിത് പുട്ടുകുറ്റിയിൽ നിറച്ച് തേങ്ങാപ്പീരയും ചേർത്ത് ആവി കേറ്റിയെടുക്കാം. യാതൊരു മെനക്കേടുമില്ലാതെ മിനിട്ടുകൾക്കുള്ളിൽ ഇത്തരത്തിൽ നല്ല സോഫ്‌ട് പുട്ട് തയ്യാറാക്കാം. ചില മാവുകളിൽ ഉപ്പും വെള്ളവും ചേർത്ത് അര മണിക്കൂറെങ്കിലും മാറ്റി വയ്ക്കേണ്ടതുണ്ട്. എന്നാലിങ്ങനെ ചെയ്യുമ്പോൾ കാത്തുനിൽക്കാതെ തന്നെ ഉടനടി പുട്ട് തയ്യാറാക്കാം.