വാട്സാപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് പതിവാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ഫീച്ചറാണ് വാട്സാപ്പ് അവതരിപ്പിക്കുന്നത്. വാട്സാപ്പിലെ സ്റ്റാറ്റസ് സെക്ഷനിൽ പുതിയ നാല് ഫീച്ചറുകൾ വന്നിരിക്കുന്നത്. സ്റ്റാറ്റസ് ഫീച്ചർ കൂടുതൽ ആസ്വാദ്യകരമാക്കുന്ന സൗകര്യങ്ങളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഫോട്ടോസ്റ്റിക്കറുകൾ, ലേ ഔട്ട്സ്, ആഡ് യുവേഴ്സ്, മോർ വിത്ത് മ്യൂസിക് ഓപ്ഷൻ എന്നിവയാണ് അവതരിപ്പിച്ചത്. വരും മാസങ്ങളിൽ ഈ ഫീച്ചറുകൾ എല്ലാ ഉപഭോക്താക്കൾക്കും എത്തുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.
മ്യൂസിക് സ്റ്റിക്കറുകൾ
അടുത്തിടെയാണ് വാട്സാപ്പ് സ്റ്റാറ്റസ് പാട്ടുകൾ ചേർക്കാനുള്ള സൗകര്യം എത്തിയത്. പുതിയതായി അവതരിപ്പിച്ച മ്യൂസിക് സ്റ്റിക്കറുകൾ വഴി സ്റ്റാറ്റസിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മേൽ മ്യൂസിക് സ്റ്റിക്കറുകൾ ഓവർലേ ആയി വെച്ച് സ്റ്റാറ്റസിൽ.
ആഡ് യുവേഴ്സ്
ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും വിജയിച്ച ഫീച്ചറുകളിലൊന്നാണിത്. ആഡ് യുവേഴ്സ് ഫീച്ചർ ഉപയോഗിച്ച് സ്റ്റാറ്റസിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മേൽ നിങ്ങൾക്കിഷ്ടമുള്ള കാര്യങ്ങളെന്തെങ്കിലും ചേർക്കാം. ഇതുവഴി നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്ന് അവരുടെ ഇഷ്ടപ്പെട്ട ചിത്രങ്ങളും വീഡിയോകളുമായി പ്രതികരണങ്ങൾ തേടാം.
ഫോട്ടോ സ്റ്റിക്കർ
പുതിയ ഫോട്ടോ സ്റ്റിക്കർ ടൂൾ ഉപയോഗിച്ച് നിങ്ങളുടെ ഏത് ചിത്രത്തേയും കസ്റ്റമൈസ്ഡ് സ്റ്റിക്കറാക്കി മാറ്റാനാവും. ഈ ചിത്രങ്ങൾ ക്രോപ്പ് ചെയ്യാനും റീസൈസ് ചെയ്യാനും മറ്റും സാധിക്കും.
ലേ ഔട്ട്സ് ഫീച്ചർ
ഒന്നിലധികം ചിത്രങ്ങൾ കോളാഷുകളായി നിർമിച്ച് പങ്കുവെക്കാൻ സഹായിക്കുന്ന ഓപ്ഷനാണിത്. ആറ് ചിത്രങ്ങൾ തിരഞ്ഞെടുത്ത് കൊളാഷായി എഡിറ്റ് ചെയ്യാനാവും. യാത്രകളുടേയും ചടങ്ങുകളുടെയും ഒന്നിലധികം ചിത്രങ്ങൾ പങ്കുവെക്കാൻ ഈ ഫീച്ചർ ഉപയോഗപ്പെടും. ഇൻസ്റ്റഗ്രാമിലും ഇതേ ഫീച്ചർ ലഭ്യമാണ്.