+

നഖം പെട്ടന്ന് പൊട്ടുന്നുണ്ടോ? തടയാം

ദിവസവും കൈകൾ ഒലിവ് ഓയിൽ കൊണ്ട് മസാജ് ചെയ്യുന്നത് നഖത്തിന് വളരെ നല്ലതാണ്. രാത്രിയില്‍ ഒലീവ് ഓയിലിൽ നഖങ്ങള്‍ മുക്കി വെച്ച ശേഷം മൃദുവായി മസാജ് ചെയ്യുക

ദിവസവും കൈകൾ ഒലിവ് ഓയിൽ കൊണ്ട് മസാജ് ചെയ്യുന്നത് നഖത്തിന് വളരെ നല്ലതാണ്. രാത്രിയില്‍ ഒലീവ് ഓയിലിൽ നഖങ്ങള്‍ മുക്കി വെച്ച ശേഷം മൃദുവായി മസാജ് ചെയ്യുക.

ബയോട്ടിൻ സപ്ലിമെന്റുകൾ കഴിക്കുന്നത് നഖങ്ങളുടെ സംരക്ഷണത്തിന് നല്ലതാണ്. പയറു വർഗ്ഗങ്ങൾ, ആഴക്കടൽ മത്സ്യങ്ങൾ, മുട്ട എന്നിവയിൽ ബയോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നതും നഖങ്ങൾക്ക് നല്ലതാണ്. ഇത് നഖങ്ങൾ തിളക്കത്തോടെയിരിക്കാൻ സഹായിക്കുന്നു. നഖങ്ങളുടെ ബലം കൂടുന്നതിനായി ദിവസവും റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നഖത്തില്‍ പുരട്ടി പത്ത് മിനുട്ട് മൃദുവായി മസാജ് ചെയ്ത ശേഷം കഴുകി കളയുക.

facebook twitter