കണ്ണൂര്‍: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎംഎഐ) കണ്ണൂര്‍ ജില്ലാ കമ്മിറ്റി കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ സഹകരണത്തോടെ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി കര്‍ക്കിടകത്തിലെ ആരോഗ്യം എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. എഎംഎഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഡോ. കെ.സി. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
വ്യത്യസ്ത ഋതുക്കളിലൂടെ കടന്നു പോകുമ്പോള്‍ ഗ്രീഷ്മത്തിലെ കടുത്ത ചൂടില്‍ നിന്നും മഴയുടെ തണുപ്പിലേക്ക് ശരീരം മാറുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ശരീരത്തെ ഊര്‍ജ്വസ്വമാക്കാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അനുയോജ്യമായത് മഴക്കാലമായ കര്‍ക്കിടമാണ്. അതാണ് കര്‍ക്കിടക ചികിത്സയുടെ പ്രസക്തിയെന്ന് ഡോ. കെ.സി. അജിത്കുമാര്‍ പറഞ്ഞു. എഎംഎഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഡോ. അനൂപ് ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. യു.പി. ബിനോയ് മുഖ്യപ്രഭാഷണം നടത്തി.
എളയാവൂര്‍ ആയുഷ് പിഎച്ച്‌സിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സൂര്യ സി. സേനന്‍ ബോധവ്തകരണ ക്ലാസ് നയിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം പ്രശാന്ത് പുത്തലത്ത്, കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി കേരള സെയില്‍സ് മാനേജര്‍ കെ.ഷിജു, എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സി.സുനില്‍കുമാര്‍ സ്വാഗതവും എഎംഎഐ കണ്ണൂര്‍ ഏരിയാ സെക്രട്ടറി ഡോ. സുസ്മിത നന്ദിയും പറഞ്ഞു. ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് കര്‍ക്കിടക കിറ്റ് വിതരണവും നടത്തി.
കർക്കിടക കിറ്റ് Kuwj മുൻ ജില്ലാ പ്രസിഡണ്ട് സിജി ഉലഹന്നാനു നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.