കണ്ണൂർ: നാഷനൽ ഹെൽത്ത് മിഷൻ എംപ്ലോയിസ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഒൻപത്, പത്ത് തീയ്യതികളിൽ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടക്കും. ഒൻപതിന് വൈകീട്ട് മൂന്നിന് നവകേരള നിർമിതിയിൽ ആരോഗ്യ രംഗത്തിന്റെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.എം.എസ്.ആർ സംസ്ഥാന പ്രസിഡന്റ് പി.കെ സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും.
പ്രതിനിധി സമ്മേളനം പത്തിന് രാവിലെ പത്തിന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. കെ.വി സുമേഷ് എം.എൽ.എ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ്, യു.പി ജോ,ഫ്, കെ. മനോദരൻ, മീരാ നിമേഷ് എന്നിവർ പങ്കെടുക്കും. തുല്യ ജോലിക്ക് തുല്യ വേതനം, ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങൾ മുഴുവൻ ജീവനക്കാർക്കും ലഭ്യമാക്കുക, സമഗ്രമായ എച്ച്.ആർ നയം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. അശോകൻ, ആർ. നിതിൻ, എ.കെ സനോജ്, കെ.ആർ രാഹുൽ, ലിനേഷ് മേലോത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.