കൂടാളി പഞ്ചായത്ത് കുരുമുളക് ഗ്രാമമാകുന്നു; കുറ്റിക്കുരുമുളക് തൈ വിതരണം ചെയ്തു

03:36 PM Aug 08, 2025 | AVANI MV

കൂടാളി : കൂടാളിപഞ്ചായത്ത് കുരുമുളക് ഗ്രാമമാകുന്നു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കുറ്റിക്കുരുമുളക് തൈ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസി പി കെ ഷൈമ ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസി പി പദ്മനാഭൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. കെ ദിവാകരൻ, പഞ്ചായത്ത് മെമ്പർമാരായ കെ ഇ രമേഷ് കുമാർ, സി കെ സുരേഷ് ബാബു, വി രജനി, പി സിന്ധു തുടങ്ങിയർ പങ്കെടുത്തു. കൃഷി ഓഫീസർ പി കെ ശ്രവ്യ  സ്വാഗതവും അസി കൃഷി ഓഫീസർ പഞ്ചമി നന്ദിയും പറഞ്ഞു.