കണ്ണൂർ :ശ്രീനാരായണ പാർക്കിനടുത്തെ റോഡിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്ച മോഷണം പോയ ബൈക്ക് കൊയിലാണ്ടിയിൽ നിന്നും കണ്ടെത്തി. പ്രതി തൃശൂർ ഒല്ലൂർ സ്വദേശി സോഡ ബാബുവെന്ന ബാബുരാജിനെ കുന്നംകുളത്തു നിന്നും കണ്ണൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ നേതൃത്വത്തിൽ എസ് ഐ ഷാജി.പി കെ ,നാസർ എന്നിവർ ചേർന്ന് അറസ്റ്റുചെയ്തു. പ്രതിയെ കണ്ണൂർകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
കണ്ണൂർ എസ്.എൻ പാർക്ക് റോഡിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റിൽ
12:50 PM Aug 11, 2025
| AVANI MV