+

പരിയാരം ശ്രീ സ്ഥയിൽകിണറ്റിൽ മകനെയും കൊണ്ടു ചാടിയ യുവതി റിമാൻഡിൽ; മകൻ്റെ ഭാര്യയെ പീഡിപ്പിച്ച അമ്മായിയമ്മയ്ക്ക് ജാമ്യം

കിണറ്റിൽ വീണു ആറു വയസുകാരൻമരിച്ച സംഭവത്തില്‍ അമ്മ റിമാന്‍ഡില്‍, ജീവനൊടുക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ കാരണക്കാരിയായ അമ്മായി അമ്മക്ക് ജാമ്യം

കണ്ണൂർ : കിണറ്റിൽ വീണു ആറു വയസുകാരൻമരിച്ച സംഭവത്തില്‍ അമ്മ റിമാന്‍ഡില്‍, ജീവനൊടുക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ കാരണക്കാരിയായ അമ്മായി അമ്മക്ക് ജാമ്യം.കണ്ണപുരം കീഴറ വള്ളുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)യെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. 

തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.മകന്റെ ഭാര്യയെന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍വിടില്ലെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവ് ശ്രീസ്ഥയിലെ എം.വി.ധനേഷിന്റെ അമ്മ ശ്യാമള നിരന്തര ശാരീരിക മാനസിക പീഡനങ്ങള്‍ നടത്തിയതില്‍ മനംനൊന്താണ് ധനജ രണ്ട് മക്കളേയും കിണറിലെറിഞ്ഞ് സ്വയം കിണറിലേക്ക് ചാടിയത്.ഇതില്‍ ആറുവയസുകാരന്‍ ധ്യാന്‍കൃഷ്ണയാണ് മരിച്ചത്.

കേസില്‍ തിങ്കളാഴ്ച്ച ധനജയുടെ പേരില്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.ജൂലായ്-30 ന് ഉച്ചക്ക് 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.അമ്മ ധനജയും ഇളയകുട്ടി ദേവികയും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ധനജയുടെ തുടര്‍ചികില്‍സ ജയില്‍ അധികൃതരുടെ മേല്‍നോട്ടത്തിലായിരിക്കും നടത്തുക.ധനജയുടെ ആത്മഹത്യശ്രമത്തിന് കാരണക്കാരിയായ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു.അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശ്യാമളക്ക് ജാമ്യം അനുവദിച്ചു.

facebook twitter