സൗദി അറേബ്യയിലെ ഹോട്ടലുകളില്‍ ചെക്കിന്‍, ചെക്കൗട്ട് സമയം 20 മണിക്കൂറാക്കി നിജപ്പെടുത്തി. ഹോട്ടലുകളില്‍ ഇനി ഒരു ദിവസമായി കണക്ക് കൂട്ടുന്നത് ചെക്കിന്നിനും ചെക്കൗട്ടിനും ഇടയിലുള്ള 20 മണിക്കൂറാണ്. ചെക്കിന്‍ ചെയ്യാന്‍ ഉപഭോക്താവ് വൈകിയാലും 20 മണിക്കൂറിനുള്ളില്‍ ചെക്ക്ഔട്ട് ചെയ്തിരിക്കണം. ആഗോള ഹോസ്പിറ്റാലിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നയം.
സൗദി ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. ഇത് പ്രകാരം താമസക്കാരന് പരമാവധി മുറി ഉപയോഗിക്കാന്‍ കഴിയുക 20 മണിക്കൂര്‍ ആയിരിക്കുംചെക്കിന്‍,ചെക്ക്ഔട്ട് സമയം സ്ഥാപനങ്ങളായിരിക്കും നിശ്ചയിക്കുക. ഇത് ബുക്കിങ് രേഖയില്‍ വ്യക്തമാക്കിയിരിക്കണം. താമസിക്കുന്ന റൂം, സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ ഉപഭോക്താവിന് മനസ്സിലാകുന്ന വിധത്തില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.