തലശേരി:കോഴിക്കോട് തടമ്പാട്ടുതാഴത്തെ വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിന് പിന്നാലെ സഹോദരൻ പ്രമോദിനെയും മരിച്ച നിലയിൽ കണ്ടെത്തി. തലശേരി നഗരത്തിലെ കുയ്യാലിപുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫോട്ടോയിൽ ബന്ധുക്കൾ പ്രമോദിനെ തിരിച്ചറിഞ്ഞതായി തലശേരി ടൗൺ പൊലിസ് അറിയിച്ചു.വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രമോദിനായി അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് ഇന്നലെ വൈകിട്ട്മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. ഫറോക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് പ്രമോദിൻ്റെ മൊബൈൽ ലോക്കേഷൻ അവസാനമായി ലഭിച്ചത്. ഈ പ്രദേശത്തടക്കം വ്യാപക തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ശനിയാഴ്ചയാണ് മൂലക്കണ്ടി സ്വദേശികളും സഹോദരിമാരുമായ ശ്രീജയ, പുഷ്പ എന്നിവരെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ ഇരുവരെയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരുന്നു. വെള്ളപുതച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം കിടന്നിരുന്നത്. സംഭവത്തിന് ശേഷം സഹോദരനെ കാണാതാവുകയായിരുന്നു.