
രാജാക്കാട്ട്: തേയിലച്ചെടികള്‍ വെട്ടിയൊതുക്കുന്നതിനിടെ പ്രൂണിംഗ് യന്ത്രത്തിന്‍റെ ബ്ലേഡ് ഒടിഞ്ഞ് തുടയിടുക്കില്‍ പതിച്ച് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു.ചിന്നക്കനാല്‍ സൂര്യനിലയിലെ എച്ച്‌എംഎല്‍ ഗുണ്ടമല ഡിവിഷനില്‍ വിജയ് ശേഖർ(59)ആണ് മരിച്ചത്. എച്ച്‌എംഎല്‍ ഗുണ്ടുമല ഡിവിഷനിലെ തൊഴിലാളിയാണ് വിജയ് ശേഖർ.
സംസ്കാരം ഇന്നു രാവിലെ 11ന് സൂര്യനെല്ലിയിലെ പൊതുശ്മശാനത്തില്‍. വർഷങ്ങളായി ഇവിടത്തെ തൊഴിലാളികളാണ് വിജയ് ശേഖറും ഭാര്യ ഇസക്കി അമ്മാളും മക്കള്‍: രാംകുമാർ, രാജലക്ഷ്മി.