+

തിരുവല്ലയിൽ പ്രഭാത നടത്തത്തിനിടെ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിത കർമ്മ സേനാംഗം മരിച്ചു

: പ്രഭാത നടത്തത്തിനിടെ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിത കർമ്മ സേനാംഗം മരിച്ചു. നിരണം കണ്ണങ്കോട് വീട്ടിൽ യോഗേഷ് കുമാറിന്റെ ഭാര്യ കെ കെ ജഗദമ്മ

തിരുവല്ല : പ്രഭാത നടത്തത്തിനിടെ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിത കർമ്മ സേനാംഗം മരിച്ചു. നിരണം കണ്ണങ്കോട് വീട്ടിൽ യോഗേഷ് കുമാറിന്റെ ഭാര്യ കെ കെ ജഗദമ്മ (വിമല , 52) ആണ് മരിച്ചത്.  തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കടപ്ര ജംഗ്ഷന് സമീപം ആയിരുന്നു അപകടം. ഭർത്താവ് യോഗേഷിനൊപ്പം പ്രഭാത നടത്തത്തിന് ഇറങ്ങിയ ജഗദമ്മയെ പരുമല ഭാഗത്തുനിന്നും വന്ന സ്കൂട്ടർ പിന്നിൽ നിന്നും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ജഗദമ്മയെ കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മരണപ്പെട്ടു.

അപകടത്തിന് ഇടയാക്കിയ സ്കൂട്ടർ ഓടിച്ചിരുന്ന വളഞ്ഞവട്ടം ഈസ്റ്റ് ഇട്ടിപ്പണിക്കോട്ടിൽ വീട്ടിൽ രഘുനാഥൻ നായർ ( 65 ) തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.   സംഭവത്തിൽ പുളിക്കീഴ് പോലീസ് കേസെടുത്തു. നിരണം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗമായിരുന്നു ജഗദമ്മ. മക്കൾ : വിഗേഷ്, വിനേഷ്. സംസ്കാരം പിന്നീട്.

facebook twitter