അഞ്ചരക്കണ്ടി: ലഹരി, സൈബർ ക്രൈം എന്നിവയ്ക്കെതിരെ കരുതിയിരിക്കണമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു. അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ പച്ചപ്പ് -സമഗ്ര പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം വേണം. നല്ല ഭക്ഷണത്തിൽ വിഷരഹിതമായ പച്ചക്കറികളും വേണം.
വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിക്കാനും സമൂഹത്തിന് മാതൃകയാകാനും ഈ പദ്ധതിയിലൂടെ സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ
അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ലോഹിതാക്ഷൻ അധ്യക്ഷനായി. സ്കൂൾ മാനേജർ വി.പി.കിഷോർ ഉപഹാരം കൈമാറി. പ്രിൻസിപ്പൽ ഒ.എം.ലീന, പ്രഥമാധ്യാപകൻ ടി.കെ.സലിം, വാർഡംഗം സി.കെ.അനിൽകുമാർ, പിടിഎ പ്രസിഡന്റ് എം.കെ.അനീഷ് കുമാർ, ബീന ലക്ഷ്മണൻ, സി.മനോജ് എന്നിവർ സംസാരിച്ചു.