കണ്ണൂർ:ഭാരത് രക്ഷാ മഞ്ചിന്റെ അഞ്ചാമത് ദ്വിദിനദേശീയ സമ്മേളനം സപ്തംബർ6ന് ആഗ്രയിലെ ആര്യഗ്രാമത്തിൽ തുടക്കമാവുമെന്ന് ദേശീയ സമിതി അംഗം ശ്രീ സുമവിനോദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 24 സംസ്ഥാനങ്ങളിൽ നിന്നും അഞ്ച് കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമായി 1800 പ്രതിനിധികൾസമ്മേളനത്തിൽ പങ്കെടുക്കും. സന്യാസിമാർ , യോഗികൾ, സ്വാമിമാർ , കേന്ദ്ര സംസ്ഥാന മന്ത്രിമാർ പരിപാടികളിൽസംബന്ധിക്കും.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മേളനം ഉൽഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച്കണ്ണൂർ ജില്ലയിലെ ഹിന്ദുക്കളിൽപ്പെട്ട ജാതി സംഘടന പ്രതിനിധികളുടെ യോഗം ആഗസ്ത് 14 ന്ഉച്ചതിരിഞ്ഞ് 2 മണിക്ക് കണ്ണൂർ ജവഹർലൈബ്രറി ഓഡിറ്റോറിയത്തിൽ നടത്തുമെന്നും ശ്രീസുമവിനോദ് പറഞ്ഞു. സംസ്ഥാന ജനറൽ സിക്രട്ടറി ബാബു ശങ്കർ , സംസ്ഥാന സംഘടനാ സെക്രട്ടറിഉമേഷ് പോച്ചപ്പൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.