+

നവീകരിച്ച കാടാച്ചിറ ജുമാമസ്ജിദ് 17 ന് ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്യും

നവീകരിച്ച കാടാച്ചിറ ജുമാമസ്ജിദ് ഉദ്ഘാടനം ഓഗസ്റ്റ് 17 ന് വൈകിട്ട് 4 മണിക്ക് സമസ്ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർ വഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ: നവീകരിച്ച കാടാച്ചിറ ജുമാമസ്ജിദ് ഉദ്ഘാടനം ഓഗസ്റ്റ് 17 ന് വൈകിട്ട് 4 മണിക്ക് സമസ്ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർ വഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാകും. ഖത്തീബ് അബ്ദുൽ ലത്തീഫ് ഫൈസി പാളൂർ, ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് സി.കെ നാസർ ഹാജി തുടങ്ങിയവർ പങ്കെടുക്കും. കാടാച്ചിറ മുസ്ലീംജമാത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പള്ളി അത്യാധുനിക രീതിയിൽ നവീകരിച്ച്.

 കണ്ണൂർ -കൂത്തുപറമ്പ് റോഡിൽ കാടാച്ചിറ ഡോക്ടർ മുക്കിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ യാത്രക്കാർക്ക് എളുപ്പത്തിൽ നമസ്കരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കാടാച്ചിറ ജുമാമസ്ജിദ് ഖത്തീബ് അബ്ദുൽ ലത്തീഫ് പാളൂർ, കാടാച്ചിറ മുസ്ലീം ജമാഅത്ത് പ്രസിഡൻ്റ് സി.കെ. നാസർ ഹാജി, ഭാരവാഹികളായ അസീസ് ഹാജി, മുരിങ്ങോളി ഖാലിദ് ഹാജി, എൻ. എ ജലീൽ കാടാച്ചിറ എന്നിവർ പങ്കെടുത്തു.

Trending :
facebook twitter