തലശേരി റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി

02:10 PM Aug 14, 2025 | AVANI MV

തലശേരി : തലശേരി റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി. തലശേരി മട്ടാ മ്പ്രം സ്വദേശി കെ.പി സിയാദിനെ കണ്ണൂർ റെയിൽവെ പൊലിസ് അറസ്റ്റു ചെയ്തു.

കഞ്ചാവ് കടത്തുന്നതിനിടെ റെയിൽവെ പൊലിസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എസ്.എച്ച്.ഒ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ തലശേരിയിൽ നടന്ന പരിശോധനയിലാണ് യാത്രക്കാരനിൽ നിന്നും കാൽ കിലോ കഞ്ചാവ് പിടികൂടിയത്.