തളിപ്പറമ്പ് : നിരാലംബരെ ചേർത്തുപിടിക്കുന്ന അൽമഖർ സ്ഥാപനങ്ങളുടെ ശിൽപിയും സുന്നി പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന കൻസുൽ ഉലമ ചിത്താരി കെ പി ഹംസ മുസ്ലിയാരുടെ ഏഴാം അനുസ്മരണ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനി വൈകിട്ട് നാലിന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും.
തുടർന്ന് ഏഴിന് ആത്മീയ സമ്മേളനം സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഞായർ രാവിലെ പത്തിന് സ്റ്റുഡന്റ് കോൺക്ലെവ്, പകൽ രണ്ടിന് പ്രസ്ഥാനിക സംഗമം എന്നിവ നടക്കും. വൈകിട്ട് ഏഴിന് അനുസ്മരണ സമ്മേളനം സി മുഹമ്മദ് -ഫെസി ഉദ്ഘാടനം ചെയ്യും.
തുടർന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രഭാഷണം നടത്തും. ഇതേദിവസങ്ങളിൽ ബംഗ്ലൂർ, ദുബായ്, ഷാർജ എന്നിവിടങ്ങളിലും അനുസ്മരണം സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ പി പി അബ്ദുൾ ഹക്കീം, കെ പി അബ്ദുൾ ജബ്ബാർ ഹാജി, അബ്ദുസമദ് അമാനി പട്ടുവം, എം കെ ഹാമിദ്, റഫീഖ് അമാനി എന്നിവർ പങ്കെടുത്തു.