കണ്ണൂർ : തളിപ്പറമ്പ നിയോജക മണ്ഡല പട്ടയ മേള തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു റവന്യൂ ഭവന നിർമ്മാണ വകുപ്പുമന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഭൂരഹിതരില്ലാത്ത കേരളമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ 236 പേർക്ക് പട്ടയം വിതരണം ചെയ്തു.
13 മിച്ചഭൂമി പട്ടയം , 29 എൽ എ പട്ടയം, രണ്ട് ഭൂദാന പട്ടയം, നാല് പട്ടികജാതി വകുപ്പിനു കീഴിൽ വരുന്ന പട്ടയം, 188 ലാൻഡ് ട്രിബ്യൂണൽ പട്ടയം എന്നിങ്ങനെയാണ് വിതരണം ചെയ്ത്. പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. (ബൈറ്റ്) എല്ലാ കുടുംബങ്ങൾക്കും ഭൂമി എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ എത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവെ പൂർത്തിയാകുന്നതോടെ ഭൂമി സംബന്ധിച്ച ഒരുതർക്കവും സംസ്ഥാനത്തെവിടെയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം നീങ്ങുകയാണ്. ഇതിനായി രൂപീകരിച്ച പട്ടയ മിഷനും പട്ടയ അസംബ്ലികളും ഓരോ മണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തി പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എം.വി ഗോവിന്ദൻ എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി ഷീബ, വി എം സീന, കെ പി രമണി, ഡെപ്യുട്ടി കലക്ടർ അനിഷ് കുമാർ, തഹസിൽദാർമാരായ പി സജീവൻ, കെ ചന്ദ്രശേഖരൻ, ആർഡി ഒ സി.കെ ഷാജി, വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ