സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്: അഞ്ചരക്കണ്ടി സ്കൂൾ പരിസരത്ത് സംഘർഷം, കെ.എസ്.യു നേതാവിൻ്റെ കാർ തകർത്തതായി പരാതി

03:38 PM Aug 14, 2025 | AVANI MV

അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത്സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കെ .എസ് . യു- എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ചക്കരക്കൽ പൊലിസ് സ്ഥലത്തെത്തി ഇരുവിഭാഗത്തിനെയും ബലപ്രയോഗത്തിലൂടെ പിരിച്ചു വിട്ടു  സ്ഥിതിശാന്തമാക്കി. ഇന്ന് ഉച്ചയോടെയാണ് സംഘർഷമുണ്ടായത്.

സംഘടിതരായി എത്തിയപുറമേ നിന്നുള്ള ഇരു വിഭാഗം പ്രവർത്തകരും ഏറ്റുമുട്ടുകയായിരുന്നു.ഇതിനിടെ.കെ.എസ്.യു ധർമ്മടം ബ്ലോക്ക്‌ പ്രസിഡൻ്റ്  വൈഷ്ണവ് , കായലോട്, ദേവകുമാർ, സൗരവ് എന്നിവർക്ക്പരുക്കേറ്റു.വൈഷ്ണവിന്റെ കാർ എസ് എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകർ തല്ലിതകർത്തതായി പരാതിയുണ്ട്. സ്കൂളിൻ്റെ മുൻപിലെ റോഡിൽ നിർത്തിയിട്ട കാറിൻ്റെ ചില്ലുകളാണ് എറിഞ്ഞു തകർത്തത്.സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ  82 ൽ 58 സീറ്റിലും കെ എസ് യു വിജയിച്ചതായി നേതാക്കൾ അവകാശപ്പെട്ടു.

ഇതിനെതുടർന്നാണ് ഡിവൈഎഫ്ഐ- എസ് എഫ് ഐ പ്രവർത്തകർ അക്രമം അഴിച്ച് വിട്ടതെന്നാണ് കെ.എസ്.യു നേതാക്കളുടെ ആരോപണം. എന്നാൽ പുറമേ നിന്ന് വന്ന കെ.എസ്.യു പ്രവർത്തകർ അക്രമമഴിച്ചു വിടുകയായിരുന്നുവെന്നാണ് എസ്.എഫ് ഐ അ ഞ്ചരക്കണ്ടി യുനിറ്റ് ഭാരവാഹികൾ ആരോപിച്ചു.