കണ്ണൂർ :കുവെത്തിൽ വ്യാജ മദ്യദുരന്തത്തിൽ കണ്ണൂർ ജില്ലക്കാരനായ യുവാവ് മരിച്ചതായി വിവരം. കണ്ണൂർ ജില്ലയിലെ പ്രവാസി യുവാവാണ് മരിച്ചത്. ഇയാളുടെ കൂടെ മുറിയിൽ താമസിക്കുന്ന മറ്റു രണ്ട് കണ്ണൂർ സ്വദേശികളായ യുവാക്കളും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇതു സംബന്ധിച്ചു യുവാവിൻ്റെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യൻ എംബസി മുഖേനെ മരണവിവരം സ്ഥിരീകരിച്ചത്.
എന്നാൽ മരണവിവരം കുടുംബാംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ കുവൈത്തിലെ ചില സംഘടനകളുമായി ബന്ധപ്പെട്ടു നടന്നുകൊണ്ടിരിക്കുകയാണ്.
Trending :