നിടുകുളം കടവ് പാർക്ക് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു

11:45 AM Aug 15, 2025 | AVANI MV

കൂടാളി: കൂടാളി ഗ്രാമപഞ്ചായത്ത് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നിടുകുളം കടവ് പാർക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു. നാടിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇത്തരം പദ്ധതികളാണ് തദ്ദേശസ്ഥാപനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. കെ.കെ ശൈലജ ടീച്ചർ എംഎൽഎ അധ്യക്ഷയായി. 

കൂടാളി ഗ്രാമപഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.പി ശ്രീരാഗ് റിപ്പോർട്ട് അവതരിപ്പിച്ചു. കൂടാളി ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ലാ പഞ്ചായത്ത്, സംസ്ഥാന ടൂറിസം വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി 62 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് നിർമ്മിച്ചത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പത്മനാഭൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രതീഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി രാജശ്രീ, കൂടാളി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം വസന്ത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ദിവാകരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.സി. ശ്രീകല ടീച്ചർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി. സി. മനോജ്, പൊതുപ്രവർത്തകരായ സി രാജീവൻ മാസ്റ്റർ, കെ.എം വിജയൻ മാസ്റ്റർ, കെ.വി പുരുഷോത്തമൻ, നൗഷാദ് കൂടാളി, കെ.പി സുധീർ എന്നിവർ സംസാരിച്ചു.