
തളിപ്പറമ്പ : മുസ്ലിം ലീഗ് അക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. തളിപ്പറമ്പ് അരിയിലെ വള്ളേരി മോഹനനാണ് മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനന് നേരെ അക്രമമുണ്ടായത് .കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ആയിരുന്നു മരണം സംഭവിച്ചത്.2012 ഫെബ്രുവരി 21ന് രാവിലെയായിരുന്നു മോഹനനെവീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടു പോയി വെട്ടി പരിക്കേൽപ്പിച്ചത് മരിക്കുന്നുകരുതി ആക്രമികൾ മോഹനനെ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
തലേക്കും ശരീരമാസകലവും ഗുരുതരമായി പരിക്കേറ്റ മോഹനൻ ഏറെക്കാലമായി കിടപ്പിലായിരുന്നു.വീട്ടിൽ നിന്നും മോഹനനെ ഇറക്കിക്കൊണ്ടുപോകുന്നത് തടിയൻ ശ്രമിച്ച സ്കൂൾ വിദ്യാർത്ഥിയായിരുന്ന മകനും അന്ന് പരിക്കേറ്റിരുന്നു.പിന്നീട് ഭാര്യയും അയൽവാസികളും ചേർന്ന് നടത്തിയ തിരച്ചിൽ നടുവിലാണ് മോഹനനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. 11.30 ഓടെ അരിയിലും പിന്നീട് പറപ്പൂൽ എവി കൃഷ്ണൻ സ്മാരക വായനശാലയിലും പൊതുദർശനത്തിനെത്തിച്ച മൃതദേഹിത്തിൽ നിരവധി പേരാണ് അന്ത്യോപചാരമാർപ്പിച്ചത്.
സിപി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, പി ജയരാജൻ, എം വിജിൻ എം എൽ എ , ടി കെ ഗോവിന്ദൻ, കെ സന്തോഷ്, സി എം കൃഷ്ണൻ, പി കെ ശ്യാമള , ടി.ബാലകൃഷ്ണൻ, പി മുകുന്ദൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് മാതമംഗലം പേരൂരിലാണ് സംസ്കാരം നടക്കുക