+

ചെമ്പിലോട് പഞ്ചായത്ത് ഓഫീസിന് മുൻപിലെ റോഡിൽ കൊടുംവളവ് : സുരക്ഷാ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു

ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുൻപിലൂടെ പോകുന്ന റോഡിലെ കൊടുംവളവ് വാഹന യാത്രക്കാർക്ക് അപകട ഭീഷണിയുണ്ടാക്കുന്നു. ചക്കരക്കല്ലിൽ നിന്നും ചാല -കോയ്യോട് ഭാഗത്തേക്ക് പോകുന്ന റോഡിൽ നിരവധി വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. 

ചക്കരക്കൽ : ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുൻപിലൂടെ പോകുന്ന റോഡിലെ കൊടുംവളവ് വാഹന യാത്രക്കാർക്ക് അപകട ഭീഷണിയുണ്ടാക്കുന്നു. ചക്കരക്കല്ലിൽ നിന്നും ചാല -കോയ്യോട് ഭാഗത്തേക്ക് പോകുന്ന റോഡിൽ നിരവധി വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. 

ഇതിലൂടെ സ്വകാര്യ ബസുകളും കടന്നുപോകുന്നുണ്ട്. ഇരുവശത്തു നിന്നും പോകുന്ന വാഹനങ്ങൾ അമിത വേഗതയിൽ പോകുന്നത് അപകട ഭീഷണിയുയർത്തുകയാണ് ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ അപകട ഭീഷണിയിലുള്ളത്. ഗ്രാമ പഞ്ചായത്ത് ഓഫിസിൽ നിന്നും കയറിയിറങ്ങി പോകുന്ന വാഹനങ്ങളും അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട് ഇവിടെ സൂചനാ ബോർഡുകളോ മറ്റു സംവിധാനങ്ങളോയില്ല. 

റോഡരികിൽ കാടു വളർന്നതുകാരണം ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിൽ ഉൾപ്പെടെയുള്ള പോകുന്ന സ്കൂൾ ബസുകളും തന്നടയു.പി സ്കൂൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന വാനുകളും ഇതിലൂടെയാണ് കടന്നുപോകുന്നത്. കൊടുംവളവിൽ വാഹനങ്ങൾ വേഗത കുറച്ചു പോയില്ലെങ്കിൽ അപകടമുണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

facebook twitter