കണ്ണൂർ : നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി എ ബി ബാജ്പെയി യുടെ സ്മൃതി ദിനാചരണം സംഘടിപ്പിച്ചു.
പഴയ ബസ്റ്റാൻഡിൽ നടന്ന അനുസ്മരണ ചടങ്ങ് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.അർച്ചന വണ്ടിച്ചാൽ ഉദ്ഘാടനം ചെയ്തു.നേതാജി പബ്ലിക് ഫൗണ്ടേഷൻ ചെയർമാൻ തെങ്കാശി എസ് കറുപ്പ് സ്വാമി അധ്യക്ഷത വഹിച്ചു.
ബിജെപി കണ്ണൂർ മണ്ഡലം പ്രസിഡണ്ട് പി ബിനിൽ, ചിറക്കൽ സുരേന്ദ്രൻ, പി മുകുന്ദൻ, എസ് കെ എം സെൽവം, എം വിവേക്, ആർ ലക്ഷ്മൺ, ആർ ആരോഗ്യ സ്വാമി, എൽ അന്തോണി,എൻ വേണുഗോപാൽ, വേണു കണ്ണപുരം, ആർ പീറ്റർ, തുടങ്ങിയവർ സംസാരിച്ചു. ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.