മാതമംഗലം: രാഷ്ട്രീയ വിരോധത്താൽ മുസ്ലീം ലീഗ് പ്രവർത്തകരുടെ വെട്ടേറ്റു പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ തളിപ്പറമ്പ് അരിയിലെ വെല്യേരി മോഹനന്റെ (60) മൃതദേഹം സംസ്‌കരിച്ചു. ഇന്ന് രാവിലെ 10 മണിക്ക് മാതമംഗലം പേരൂലിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ, തളിപ്പറമ്പ് ഏരിയാ സെക്രട്ടറികെ. സന്തോഷ്, എന്നിവർ രക്ത പതാക പുതപ്പിച്ചു അന്തിമോ ഭിവാദ്യമർപ്പിച്ചു. പൊതുദർശനത്തിന് വെച്ച മോഹനൻ്റെ മൃതദേഹത്തിൽ നൂറ് കണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കണ്ണൂർ കീഴറ വയലിൽ കുത്തേറ്റു മരിച്ചതിനെ തുടർന്നാണ് തളിപ്പറമ്പ് മേഖലയിൽ വ്യാപക സി.പി.എം - മുസ്ലിം ലീഗ് സം പുറപ്പെട്ടത്.
2012 ഫെബ്രുവരി 21 നാണ് മോഹനനെ മുസ്ലീംലീഗ് പ്രവർത്തകർ ആക്രമിച്ചത്. തുടര്‍ന്ന് 13 വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. എന്നും കാണുന്നവരാണ്അരിയിലിലെ ആശാരിപ്പണിക്കാരനായിരുന്ന മോഹനനെ 2012 ഫെബ്രുവരി 21 ന് രാവിലെ 8.30 നാണ് വീട്ടില്‍ നിന്നും പിടിച്ചു കൊണ്ടുപോയി അക്രമിച്ചത്. ശരീരമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ മോഹനനെ അക്രമികള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
അക്രമം തടയാന്‍ ശ്രമിച്ച സ്‌കൂള്‍ വിദ്യാര്‍ഥിയായ മകന്‍ മിഥുനിനെയും ഇരുമ്പു വടി കൊണ്ടടിച്ചും വെട്ടിയും പരുക്കേല്‍പ്പിച്ചിരുന്നു. ലീഗ് അക്രമികള്‍ കാട്ടിലുപേക്ഷിച്ച മോഹനനെ ഒരു മണിക്കൂറിലേറെ തെരഞ്ഞാണ് കണ്ടെത്തിയത്. ഏറെക്കാലം ആശുപത്രിയിലായിരുന്ന മോഹനന്‍ പിന്നീട് വീട്ടില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 3.45 ന് മരിച്ചത്.