ചക്കരക്കല്ല്: ഫാസിസത്തെ ചെറുക്കാൻ കലാകാരന്മാരും കലയെ സ്നേഹിക്കുന്നവരും ഒന്നിച്ചു ചേർന്ന് പോരാടണമെന്ന്തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത സഭ സെക്രട്ടറി വേലായുധൻ ഇടച്ചേരിയൻ പറഞ്ഞു.ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോ. ( ഇപ്റ്റ ) ചക്കരക്കൽ മേഖല രൂപീകരണ യോഗവും, നാടക ഗാന മത്സരവും ചക്കരക്കൽ മൗവ്വഞ്ചേരി സഹ. ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു .
സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങിൽഎ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. കെ.എം. ശ്രീശൻ, ജില്ല വൈസ് പ്രസി. ടി.കെ ദിനേശൻ, എൻ പത്മനാഭൻ, കെ.എം. സപ്ന, കുഞ്ഞില്ലത്ത് ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. നാടക ഗാന മത്സര വിജയി കൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ഭാരവാഹികൾ : എൻ.പത്മനാഭൻ, (പ്രസി) കുഞ്ഞില്ലത്ത് ലക്ഷ്മണൻ, എം.സുരേശൻ (വൈസ് പ്രസി ) കെ.പി. രാമദാസൻ (സെക്രട്ടറി ) കെ.പി ഹനീഫ, രത്നവല്ലി.(ജോ. സെക്ര)