തളിപ്പറമ്പ് : ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വെള്ളാരം പാറ ബൂസ്വിറിയ ഗാർഡനിൽ ഉടമസ്ഥനില്ലാത്ത നിലയിൽ പുതുചേരി മദ്യം കണ്ടെത്തി. 13.500 ലിറ്റർ മദ്യമാണ് (27കുപ്പി) കണ്ടെത്തിയത് . അബ്കാരി ആക്ട് പ്രകാരം കേസെടുത്തു.
ഓണം വിപണി ലക്ഷ്യമാക്കി സൂക്ഷിക്കാൻ കൊണ്ടുവരുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത് .പ്രതിയെ കുറിച് വ്യക്തമായ സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു .പരിശോധന സംഘത്തിൽ ഗ്രേഡ്പ്രിവന്റ്റീവ് ഓഫീസർമാരായ നികേഷ്, ഫെമിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എൻ എന്നിവരും ഉണ്ടായിരുന്നു.