+

ദേശീയ അംഗീകാരം നേടിയ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് ജന്മനാട്ടിൽ ജനകീയ സ്വീകരണം നൽകി

ഡൽഹി ചെങ്കോട്ടയിൽ നടന്ന രാജ്യത്തിന്റെ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുത്ത് നാടിൻെറ അഭിമാനമായി മാറിയ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.വിഷീബയ്ക്ക് പെരളശ്ശേരിയിലെ പൗരാവലിയുടെ നേതൃത്വത്തിൽ  സ്വീകരണം നൽകി.

പെരളശ്ശേരി:ഡൽഹി ചെങ്കോട്ടയിൽ നടന്ന രാജ്യത്തിന്റെ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുത്ത് നാടിൻെറ അഭിമാനമായി മാറിയ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.വിഷീബയ്ക്ക് പെരളശ്ശേരിയിലെ പൗരാവലിയുടെ നേതൃത്വത്തിൽ  സ്വീകരണം നൽകി. വിവിധ രാഷ്ട്രീയ പാർട്ടികളും കുടുംബശ്രീ പ്രവർത്തകരും ഹരിതകർമ്മ സേനാംഗങ്ങളും ജനപ്രതിനിധികളും ചേർന്നുകൊണ്ടാണ് ഡൽഹി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ പ്രസിഡൻ്റ് എ വി ഷീബയെ സ്വീകരിച്ചത്.

ജനപ്രതിനിധികളുംഉദ്യോഗസ്ഥരുംകണ്ണൂർ റെയിൽവേ സ്റ്റേഷനിൽ  സ്വീകരിച്ചു ജന്മനാട്ടിലേക്ക് ആനയിച്ചു. തുടർന്ന് പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന ജനകീയ സ്വീകരണ പരിപാടി  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലൻ, എൽ എസ് ജി ഡി പ്രൊജക്റ്റ് ഡയറക്ടർ രാജേഷ് കുമാർ ടി, ശുചിത്വമിഷൻ കണ്ണൂർ ജില്ല കോർഡിനേറ്റർ കെഎം സുനിൽകുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, എം കെ മുരളി, കെ ഒ സുരേന്ദ്രൻ, എ മഹീന്ദ്രൻ, വി കെ ഗിരിജൻ, വി സി വാമനൻ, കെ കെ സുഗതൻ, എം ശൈലജ, ബി പി സി വിനോദ് കുമാർ സി ആർ, പ്രിൻസിപ്പാൾ കെ ഗിരീഷ്, രഞ്ജിത്ത് കുമാർ, പി കെ ബാലകൃഷ്ണൻ, കുഞ്ഞിരാമൻ കവിണിശേരി, മുകുന്ദൻ, സജില, സി.കെ സൗമിനി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ബിന്റി ലക്ഷ്മൺ സ്വാഗതവും എൻ.ബീന  നന്ദിയും പറഞ്ഞു.

facebook twitter