തളിപ്പറമ്പ് : ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്. മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ബാവുപറമ്പിൽ വച്ച് 12ഗ്രാം ഉണക്ക കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.
ഒഡീഷാ സ്വദേശി ശ്രീധർ ബോയ് (33) എന്നയാളാണ് പിടിയിലായത്. പരിശോധന നടത്തിയ എക്സൈസ് സംഘത്തിൽ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി പി ഗ്രേഡ് മനോഹരൻ പ്രിവന്റ്റീവ് ( ഗ്രേഡ്) ഓഫീസർ നികേഷ്, ഫെമിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എൻ എന്നിവരുമുണ്ടായിരുന്നു.
Trending :