+

കണ്ണൂർ റെയിൽവെ ക്വാർട്ടേഴ്സ് കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ കയറി കുടുങ്ങിപ്പോയി വിശന്നുവലഞ്ഞ് ചാകാറായ പൂച്ചയ്ക്ക് രക്ഷകനായി മാർക്ക് പ്രവർത്തകൻ രഞ്ജിത്ത് നാരായണൻ

കണ്ണൂർ പഴയ ഓവർ ബ്രിഡ്ജിനടുത്തെ കാലപ്പഴക്കം കൊണ്ടു ആൾ താമസമില്ലാത്ത റെയിൽവേ ക്വാർട്ടേഴ്സിൻ്റെ മേൽക്കൂരയിൽ ദിവസങ്ങളായി കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകനായി മാർക്ക് പ്രവർത്തകനും പത്ര ഫോട്ടോ ജേർണലിസ്റ്റുമായ രഞ്ജിത്ത് നാരായണൻ'ഏറെ ദിവസങ്ങളായി മേൽക്കൂരയിലെ ആ ബ് സ്റ്റോസിൽ കുടുങ്ങി മഴയേറ്റു അവശനിലയിലായിരുന്നപൂച്ചയെയാണ് സാഹസികമായി രക്ഷിച്ചത്.

കണ്ണൂർ : കണ്ണൂർ പഴയ ഓവർ ബ്രിഡ്ജിനടുത്തെ കാലപ്പഴക്കം കൊണ്ടു ആൾ താമസമില്ലാത്ത റെയിൽവേ ക്വാർട്ടേഴ്സിൻ്റെ മേൽക്കൂരയിൽ ദിവസങ്ങളായി കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകനായി മാർക്ക് പ്രവർത്തകനും പത്ര ഫോട്ടോ ജേർണലിസ്റ്റുമായ രഞ്ജിത്ത് നാരായണൻ'ഏറെ ദിവസങ്ങളായി മേൽക്കൂരയിലെ ആ ബ് സ്റ്റോസിൽ കുടുങ്ങി മഴയേറ്റു അവശനിലയിലായിരുന്നപൂച്ചയെയാണ് സാഹസികമായി രക്ഷിച്ചത്.

റെയിൽവെ വികസനത്തിൻ്റെ ഭാഗമായി സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റിയതോടെയാണ് മരത്തിൻ്റെ ശിഖരങ്ങളിലൂടെ പാഞ്ഞുകയറി കെട്ടിടത്തിൻ്റെ മുകളിലെത്തിയ പൂച്ച അവിടെ കുടുങ്ങി പോയത്. ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞവരാണ് രഞ്ജിത്ത് നാരായണനെ വിവരമറിയിച്ചത്. വിവരമറിഞ്ഞ് ഉടൻ അദ്ദേഹം സ്ഥലത്തെത്തുകയായിരുന്നു.

പൈപ്പിലൂടെ പ്ളാസ്റ്റിക കയർ കയറ്റി കുരുക്കുണ്ടാക്കിയാണ് തൊട്ടടുത്ത കെട്ടിടത്തിൽ നിന്നും ഭക്ഷണസാധന മിട്ടുകൊടുത്ത് പൂച്ചയെ മേൽക്കൂരയുടെ ഓരത്തേക്ക് കൊണ്ടുവന്നത്. വിശന്നുവലഞ്ഞ പൂച്ച ഭക്ഷണം കഴിച്ചതിനു ശേഷം വയറിൽ കയർ കൊണ്ടു കുരുക്കി വലിച്ചു മാറ്റുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളമെടുത്തായിരുന്നു രക്ഷാപ്രവർത്തനം. ഇതിനു ശേഷം കുരുക്കഴിച്ചു പൂച്ചയെ പുറത്തേക്ക് വിട്ടു. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

നേരത്തെ ഓവർ ബ്രിഡ്ജ് പരിസരത്തെ ഒരു തുണി പീടികയിൽ കയറിക്കൂടിയ മൂർഖനെ രഞ്ജിത്ത് നാരായണൻ സാഹസികമായി പിടികൂടിയിരുന്നു. കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന മൃഗസംരക്ഷണ പ്രവർത്തകനായ ഇദ്ദേഹം 'വിവിധ അപകടങ്ങളിൽപരുക്കേറ്റ നിരവധി പെരുമ്പാമ്പുകളെയും മയിൽ ഉൾപ്പെടെയുള്ള പക്ഷികളെയും പിടികൂടി ചികിത്സ നൽകി രക്ഷിച്ചിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ ചില സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഈ പൂച്ചയ്ക്ക് ഭക്ഷണം നൽകി പോറ്റിയിരുന്നത്.

facebook twitter