വെള്ളച്ചാൽ : കൃഷ്ണപിള്ള ദിനത്തിൻ്റെ ഭാഗമായി വെള്ളച്ചാൽ കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സ്കൂൾ വിദ്യാർത്ഥികൾക്കായി കൃഷ്ണപിളളയും കേരളവും എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തി.
ഒന്നാം സ്ഥാനം വി.കെ ഹൻസികയും (ശങ്കരവിലാസം യു.പി സ്കൂൾ മക്രേരി ) രണ്ടാം സ്ഥാനം എ. നിയയും ( മാവിലായി യു.പി സ്കൂൾ) കരസ്ഥമാക്കി. വിജയികൾക്ക് ജില്ലാ പഞ്ചായത്തംഗം കെ.വി ബിജു സമ്മാനദാനം നിർവഹിച്ചു. കെ.വി അജിത്ത്, സി.പി.എം മക്രേരി ലോക്കൽ സെക്രട്ടറി അരവിന്ദാക്ഷൻ, വി.വി. സുരേന്ദ്രൻ, അജയൻമാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.