+

കണ്ണൂർ പരിയാരത്ത് ഓട്ടോറിക്ഷയിൽ നിന്നും ഭിന്നശേഷിക്കാരിയെ മാനഭംഗം ചെയ്യാൻ ശ്രമം ; യുവാവ് റിമാൻഡിൽ

ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ. പരിയാരം വായാട് മുക്കിലെ പാലക്കോടൻ വീട്ടിൽ നൗഷാദ് (40) നെയാണ് പരിയാരം ഇൻസ്‌പെക്ടർ രാജീവൻ വലിയ വളപ്പിൽ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

പരിയാരം: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ. പരിയാരം വായാട് മുക്കിലെ പാലക്കോടൻ വീട്ടിൽ നൗഷാദ് (40) നെയാണ് പരിയാരം ഇൻസ്‌പെക്ടർ രാജീവൻ വലിയ വളപ്പിൽ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

പരിയാരം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അൻപതു വയസ്സുകാരിയാണ് പരാതിക്കാരി. ഈ മാസം 13ന് വൈകുന്നേരം മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. ചുടലയിൽ നിന്നും ഓട്ടോയിൽ കയറിയ യുവാവ് യാത്രയ്ക്കിടെ സ്ത്രീയെ കയറിപിടിക്കുകയായിരുന്നു. തളിപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

facebook twitter