തലശ്ശേരി:മലയാള നോവൽ സാഹിത്യത്തിൽ സമകാലിക കേരളീയ ജീവിത പരിസരം യാത്രയാകുകയാണെന്നും ' ചുറ്റുപാടുമുള്ള ജീവിതം ആവിഷ്ക്കരിക്കപ്പെടുന്ന നോവലുകൾ പുതുതലമുറ തിരസ്ക്കരിക്കുകയാണെന്നും പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും നിരൂപകനുമായ ഡോ. വത്സലൻ വാതുശ്ശേരി പറഞ്ഞു.പുരസ്കാരങ്ങളടക്കം നേടിയഏറെ ശ്രദ്ധേയവും ജനപ്രിയവുമായ പുതു നോവലുകൾ ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും വത്സലൻ വാതുശ്ശേരി പറഞ്ഞു.
ബ്രണ്ണൻ കോളജ് മലയാളം വകുപ്പ് മുൻ അധ്യക്ഷനായിരുന്ന പ്രഫ എം. മാധവൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.
കേരളീയ ജീവിതത്തിലെ ജനകീയപ്രശ്നങ്ങൾ ചിത്രകരിക്കുന്ന നോവലുകൾ ഇപ്പോൾ വായിക്കപ്പെടുന്നില്ല. ലോകം മുഴുവൻ മലയാളി എത്തിയപ്പോൾ നോവലിൻ്റെ പശ്ചാത്തലവും അവർക്കൊപ്പം യാത്രയാവുകയാണ്. പുതുതലമുറയിൽ ആർക്കും ജന്മനാട് വേണ്ട. എല്ലാവരും പുറത്തേക്ക് പോകുകയാണ്. ആധുനിക ജീവിതത്തിലുണ്ടായ മാറ്റം സാഹിത്യത്തിലും പ്രതിഫലിച്ചു.കാഴ്ചകൾക്ക് പിറകെയാണ് സമൂഹം.
പുതിയ പുതിയകാഴ്ചകളാണ് പുതുകാല നോവലിൻ്റെ പശ്ചാത്തലം. അങ്ങനെ വന്നപ്പോൾ സമകാലിക ജീവിത പരിസരത്തിൽ നിന്ന് മലയാള നോവൽ അകലുകയാണെന്നു നിരീക്ഷിക്കാമെന്ന്ഡോ. വത്സലൻ വാതുശ്ശേരി അഭിപ്രായപ്പെട്ടു.ബ്രണ്ണൻ കോളജ് മലയാളം വകുപ്പ് അധ്യക്ഷനായിരുന്
പ്രൊഫ.എം മാധവൻ അനുസ്മരണ ചടങ്ങിൽ "പുതുമലയാള നോവൽ - സ്ഥലം - കാലം - കാഴ്ച എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ബ്രണ്ണൻ മലയാളം സമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.പ്രൊഫ. മാധവൻ അനുസ്മരണ പ്രഭാഷണം എഴുത്തുകാരിയായ ഡോ. ബി. പാർവതിനിർവഹിച്ചു.
ബ്രണ്ണൻ മലയാളം സമിതി പ്രസിഡൻ്റ് വി.എസ്.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ. ജെ. വാസന്തി, എഴുത്തുകാരി
കെ.സി. മിനി, കെ.പി. നന്ദന മലയാളം സമിതിസെക്രട്ടറി ഡോ. എൻ. ലിജി, ഡോ. കെ.വി. മഞ്ജുള , മലയാളം വകുപ്പ് ഇൻ ചാർജ് ഡോ എൻ. രജനി തുടങ്ങിയവർപ്രസംഗിച്ചു.വിവിധ സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ച അതുൽ പൂതാടി, കെ. മേഘ്ന, ആർ ആതിര, അമൃത കേളകം, മരിയ സണ്ണി എന്നിവർക്ക് ബ്രണ്ണൻ മലയാളം സമിതിയുടെ അനുമോദനവും ആദരവും ഡോ. വത്സലൻ വാതുശ്ശേരി സമ്മാനിച്ചു