കുറ്റ്യാട്ടൂരിൽ ഭർതൃമതിയായ യുവതിയെ യുവാവ് തീ കൊളുത്തി കൊന്നത് വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തതിന്റെ പ്രതികാരത്തിലെന്ന് പൊലിസ്

12:04 AM Aug 23, 2025 | Desk Kerala

കണ്ണൂർ : കുറ്റ്യാട്ടൂർ  ഉരുവച്ചാലില്‍ ഭർതൃമതിയായ യുവതിയെ യുവാവ് തീ കൊളുത്തി കൊന്നത് വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തതിന്റെ പ്രതികാരത്തിലെന്ന് പൊലിസ് അന്വേഷണ റിപ്പോർട്ട്. മരിച്ച കാരപ്രത്ത് ഹൗസില്‍ പ്രവീണയും തീ കൊളുത്തിയ പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസില്‍ ജിജേഷും തമ്മില്‍ ഏറെക്കാലത്തെ മുൻ പരിചയമുണ്ട്. ഇരുവരും സ്‌കൂളില്‍ ഒരേ കാലഘട്ടത്തിൽ പഠിച്ചിരുന്നു. എന്നാൽ ജിജിഷ് സൗഹൃദത്തെ തെറ്റിദ്ധരിച്ചപ്പോഴാണ്  പ്രവീണ ഇയാളെ വാട്‌സാപ്പിലും ഫോൺ കോളിലും നമ്പർ ബ്ലോക്ക് ചെയ്തത്. 

ജിജീഷ്ദേഹത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തുന്നതിനിടെ പ്രവീണയുടെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോൺ പൂര്‍ണമായും കത്തിക്കരിഞ്ഞു പോയിരുന്നു. ജിജേഷിന്റെ ഫോണിന് കുഴപ്പമൊന്നുമില്ല. 

ഇതു പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്കിലെത്തിയാണ് ജിജേഷ് കൊലപാതകം നടത്തിയത്. ഇയാൾക്കെതിരെ പൊലിസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രവീണയെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ഇയാള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Trending :