കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് രക്ത ബാങ്കും തളിപ്പറമ്പ് പ്രജാപിത ബ്രഹ്മകുമാരീസും സംയുക്തമായി മെഗാ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു തളിപ്പറമ്പ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് രക്ത ബാങ്കും തളിപ്പറമ്പ് പ്രജാപിത ബ്രഹ്മകുമാരീസും സംയുക്തമായി മെഗാ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ കെ സുദീപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബ്രഹ്മകുമാരീസ് കണ്ണൂർ ഇൻചാർജ് ബി കെ സബിത ബഹൻജി വിശിഷ്ടാതിഥിയായി വാർഡ് കൗൺസിലർ ഗോപിനാഥ്, ബ്ലഡ് ബാങ്ക് മാനേജർ ബെന്നി മാണി, ജോസ് ബൃഷ് , ടി പി ഷീജ , ഡോ ഇ വി സ്വാമിനാഥൻ എന്നിവർ സംസാരിച്ചു. നിരവധി പേർ രക്തദാന ക്യാമ്പിൽ പങ്കാളികളായി