+

കണ്ണൂർ പഴയങ്ങാടി ബസ് സ്റ്റാൻഡിൽ റോഡ് മുറിച്ചു കടക്കവെ വയോധികന് ബസ്സിടിച്ചു പരുക്കേറ്റു

പഴയ ബസ് സ്റ്റാൻഡിൽ നിന്നും റോഡ് മുറിച്ചു കടക്കവെ വയോധികനെ ബസിടിച്ചു പരുക്കേൽപ്പിച്ചു. ചെറുകുന്ന് നെടുപുറം സ്വദേശിയായ വയോധികനാണ് കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് അപകടത്തിൽപ്പെട്ടത്. 

പഴയങ്ങാടി : പഴയ ബസ് സ്റ്റാൻഡിൽ നിന്നും റോഡ് മുറിച്ചു കടക്കവെ വയോധികനെ ബസിടിച്ചു പരുക്കേൽപ്പിച്ചു. ചെറുകുന്ന് നെടുപുറം സ്വദേശിയായ വയോധികനാണ് കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് അപകടത്തിൽപ്പെട്ടത്. 

സ്വകാര്യ ബസിടിച്ച് വീണ വയോധികനെ യാത്രക്കാർ ഓടിയെത്തി എഴുന്നേൽപ്പിച്ചു. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യം പൊലിസിന് ലഭിച്ചിട്ടുണ്ട്. പരുക്കേറ്റ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

facebook twitter