+

ഷെറി ഗ്രൂപ്പ് ഓഫ് കമ്പനിയിൽ നിന്നും ജീവനക്കാരെ പിരിച്ചുവിട്ട സംഭവം: മുൻ സി.ഇ ഒവിനും ജീവനക്കാരനുമായ ഭർത്താവിനുമെതിരെ ഉടമയായ ഡോക്ടറുടെ പരാതിയിൽ പൊലിസ് കേസെടുത്തു

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ ഉടമസ്ഥതയിലുള്ള കണ്ണൂരിലെ സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ജീവനക്കാരനായഭര്‍ത്താവും ചേര്‍ന്ന് 1.40 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.


കണ്ണൂര്‍:  സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ ഉടമസ്ഥതയിലുള്ള കണ്ണൂരിലെ സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ജീവനക്കാരനായഭര്‍ത്താവും ചേര്‍ന്ന് 1.40 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.

കണ്ണൂര്‍ ശാന്തികോളനിയിലെ സാജിത മന്‍സിലില്‍ ഡോ.മന്‍സൂര്‍ അഹമ്മദ് ചപ്പന്‍(61)ന്റെ പരാതിയിലാണ് സൂപ്പര്‍വൈസറായ ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്തെ വിദ്യാനിലയം വീട്ടില്‍ കെ.കെ.സുഗില, ഭര്‍ത്താവ് കെ.വിനോദ് എന്നിവരുടെ പേരില്‍ കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തത്.ഡോക്ടറുടെ ഉടമസ്ഥതയിലുള്ള പള്ളിക്കുന്നിലെ ഷെറി ബുകസ് ആന്റ് സ്റ്റേഷനറി, ഷെറി ആയുര്‍വേദിക്‌സ്, റെയില്‍വെ മുത്തപ്പന്‍ കാവിന് സമീപത്തെ ഷെറി കോമണ്‍ സര്‍വീസ് സെന്റര്‍, ചാലാട്ടെ ഷെറി ഹെല്‍ത്ത് കെയര്‍ സെന്റര്‍, ഷെറി ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ സി. ഇ ഒയായിരുന്നു സുഗില.


2024 ആഗസ്റ്റ് മുതല്‍ ഈ സ്ഥാപനങ്ങളില്‍ നിന്നും പണമായും അക്കൗണ്ട് മുഖേനയും പണം കൈവശപ്പെടുത്തി വഞ്ചന നടത്തിയെന്നാണ് പരാതി.
ഇപ്പോള്‍ സൗദി അറേബ്യ അല്‍ഖോബാറില്‍ താമസക്കാരനാണ് ഡോ.മന്‍സൂര്‍ അഹമ്മദ് ചപ്പന്‍'.

തൊഴിലാളികളെ പിരിച്ചുവിട്ട സ്ഥാപന ഉടമയായ ഡോക്ടർ പണം തട്ടിയെന്ന് വ്യാജ പ്രചാരണം നടത്തുന്നതായി കഴിഞ്ഞ ദിവസം സുഗില യടക്കമുള്ള ജീവനക്കാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. കണ്ണൂരിലെ ഷെറി ഗ്രൂപ്പ് സ്ഥാപനങ്ങൾ പൂട്ടി 14 തൊഴിലാളികളെ പിരിച്ചുവിട്ടതിനു ശേഷം ഉടമയായ ഡോക്ടർമൻസൂർ അഹ് മ്മദലി ചപ്പൽ തൊഴിലാളികളെ അപകീർത്തിപ്പെടുത്തന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തിവരികയാണെന്ന് മുൻ സി.ഇ.ഒ കെ സുഗില വ്യക്തമാക്കി. ഒരു മാസം മുൻപ് ഇവിടെയുള്ള തൊഴിലാളികളിൽ 22 പേരെ ഡോക്ടർ അകാരണമായി പിരിച്ചുവിട്ടിട്ടുണ്ട്. വിവിധ ബിൽ തിരിമറി നടത്തി ഒരു കോടി 37 ലക്ഷം വഞ്ചിച്ചിട്ടുണ്ടെന്നാണ് ഡോക്ടർ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിവരികയാണ് ഡോക്ടറുടെ ഭാര്യ ഇതു സംബന്ധിച്ചു പൊലിസിൻപരാതിയും നൽകിയിട്ടുണ്ട്. എന്നാൽ ഇതിനെതിരെയുള്ള വ്യക്തമായ തെളിവുകൾ കൈവശമുണ്ട്. ഗൾഫിലുള്ള കടബാദ്ധ്യത തീർക്കുന്നതിനായി സ്ഥാപനത്തിൽ ജീവനക്കാരായ തൻ്റെയും ഭർത്താവിൻ്റെയും പേരിൽ ഗിഫ്റ്റഡ് അക്കൗണ്ടൻ്റായി ഏഴു ലക്ഷം രൂപ അയക്കുകയും യൂനിയൻ മണി വഴി തിരിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. 

എന്നാൽ ഇതിനെതിരെ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ല. 24 മണിക്കൂർ പ്രവർത്തിക്കുന്ന സൗണ്ട്, വീഡിയോ സി.സി.ടി.വി സിസ്റ്റം എല്ലാ ഷോപ്പുകളിലുമുണ്ട്. 42ലക്ഷം രൂപ സ്റ്റാഫിനെയും കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ചു കടത്തിയത് നിയമപരമായിരുന്നില്ല ഇതിനെതിരെ ഇ ഡി ക്ക് പരാതിയും മാപ്പപേക്ഷയും നൽകിയിട്ടുണ്ടെന്നും കെ. സുഗില പറഞ്ഞു. 

ഡോക്ടറുടെ സുഹൃത്തായ പ്രീയതോമ സെന്നയാൾക്ക് ഷോപ്പ് കൈമാറുന്നിൻ്റെ വലിയ ശമ്പളം വാങ്ങുന്ന ജീവനക്കാരെ ഒഴിവാക്കാനായി സാമ്പത്തിക ആരോപണം ഉന്നയിക്കുകയാണ് ചെയ്യുന്നത്. സ്ഥാപനത്തിൻ്റെ എല്ലാ ഇടപാടുകളും ഡിജിറ്റലിലൂടെ മാത്രമാണ് നടന്നിട്ടുള്ളതെന്നും കെ. സുഗില പറഞ്ഞു. സുഗില യുടെ ഭർത്താവും സ്ഥാപനത്തിലെ മുൻ ജീവനക്കാരനും കണ്ണൂർ കോർപറേഷൻ മുൻ കൗൺസിലറുമായ കെ.വിനോദ് ', മുൻ ജീവനക്കാരനായ അജിത്ത് നാരായണൻ, ഇ.സൗമ്യ . , പി. സുജിത്ത് എന്നിവരാണ് ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നത്.

facebook twitter