+

ശ്രീകണ്ഠാപുരത്തെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപ്പിടിത്തം:ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ കത്തി നശിച്ചു

ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ തീപിടുത്തം ഒരുലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങൾ കത്തിനശിച്ചു. ശ്രീകണ്ഠാപുരത്തെ ഐ.എം.സി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 12.10 നായിരുന്നു തീപിടിച്ചത്

ശ്രീകണ്ഠാപുരം : ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ തീപിടുത്തം ഒരുലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങൾ കത്തിനശിച്ചു.
ശ്രീകണ്ഠാപുരത്തെ ഐ.എം.സി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 12.10 നായിരുന്നു തീപിടിച്ചത്.തളിപ്പറമ്പില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.ഹരിനാരായണന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്.

വിവരം ലഭിച്ച ഉടന്‍ ഫയര്‍ എകസിഗ്യൂഷന്‍ ഉപയോഗിക്കാന്‍ അഗ്നിശമനസേന നിര്‍ദ്ദേശം നല്‍കിയതിനാല്‍ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു.
ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഉപകരണം കത്തിനശിച്ചു.ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ വൈശാഖ് പ്രകാശന്‍, പി.വിപിന്‍, സി.അഭിനേഷ്, ജി.കിരണ്‍, ഹോംഗാര്‍ഡുമാരായ വി.ജയന്‍, കെ.സജിത്ത് എന്നിവരും അഗ്നിശമനസംഘത്തിലുണ്ടായിരുന്നു.

facebook twitter