+

കിടപ്പിലായ കുട്ടികളെ ചേർത്ത് പിടിച്ച് ഓണാശംസകളുമായി കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയുടെ ഓണചങ്ങാതി

കിടപ്പിലായ വിദ്യാര്‍ത്ഥികളോടൊപ്പം ഓണം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ഓണചങ്ങാതി പരിപാടിയുടെ ഉപജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വി ബിജു നിര്‍വ്വഹിച്ചു.


ചക്കരക്കൽ :കിടപ്പിലായ വിദ്യാര്‍ത്ഥികളോടൊപ്പം ഓണം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ഓണചങ്ങാതി പരിപാടിയുടെ ഉപജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വി ബിജു നിര്‍വ്വഹിച്ചു. തലവില്‍ എല്‍ പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ റംസാന്‍റെ വീട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്.

 കണ്ണൂര്‍ നോര്‍ത്ത് ബി പി സി കെ സി സുധീറിന്‍റെ നേതൃത്വത്തില്‍ ബി ആര്‍ സി പ്രവര്‍ത്തകര്‍ വീട്ടിലെത്തി  ഓണാശംസകള്‍ അറിയിക്കുകയും ഓണക്കിറ്റ് നല്‍കുകയും ചെയ്തു. ബി ആര്‍ സി പ്രവര്‍ത്തകരായ ഉനൈസ് എം , അതുല്‍ കൃഷ്ണന്‍ ഇ സി , ഷിംല സി എം  സ്പെഷല്‍ എഡ്യുക്കേറ്റര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയിലെ കിടപ്പിലായ 20 ഓളം കുട്ടികളുടെ വീടുകളിലാണ് ഓണച്ചങ്ങാതി പരിപാടി നടത്തിയത്.

facebook twitter