കണ്ണൂരിൽ കുളത്തിൽ വീണ ഐ ഫോൺ മുങ്ങിയെടുത്ത് ഫയർ ഫോഴ്സ് കൈയ്യടി നേടി

09:22 AM Sep 08, 2025 | AVANI MV

മാതമംഗലം :കുളത്തിൽ വീണുപോയ വിലയേറിയ ഫോൺ പുറത്തെടുത്ത് അഗ്നിശമനസേന നാട്ടുകാരുടെ കൈയ്യടി നേടി. സുഹൃത്തുകൾക്കൊപ്പം കുളിക്കാനായെത്തിയ കടന്നപ്പള്ളി സ്വദേശി പ്രണവിൻ്റെ ഐഫോണാണ് കണ്ണൂർ ചെറുതാഴം പെരുവയൽ പൊന്നൂരാൻ കുളത്തിൽ അബദ്ധത്തിൽ വീണ് പോയത്.

 വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പയ്യന്നൂർ അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ എൻ. മുരളിയുടെ നേതൃത്വത്തിൽ സ്‌ബ ഡൈവിംഗ് ടീമിലെ എസ്.ജിഷ, അഖിൽ എ.വിശ്വൻ എന്നിവർ കുളത്തിൽ മുങ്ങിത്തപ്പിയാണ് ഫോൺ വീണ്ടെടുത്തത്.