കാപ്പാട് വിബ്ജ്യോർ റസിഡൻ്റ്സ് അസോസിയേഷൻ ഓണാഘോഷവും എൻ. സജീറിന് അനുമോദനവു നടത്തി

09:50 AM Sep 08, 2025 | AVANI MV

 ചക്കരക്കൽ: കാപ്പാട് വിബ്ജ്യോർ റസിഡൻ്റ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടിയും  വാഹനാപകടത്തിൽപെട്ട പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന്  ശ്രദ്ധേയമായ പ്രവർത്തനത്തനം കാഴ്ചവച്ച കാപ്പാട്ടിലെ ആംബുലൻസ് ഡ്രൈവർ  എൻ. സജീറിനുള്ള സ്വീകരണവും തിരുവോണ നാളിൽ നടന്നു. കാപ്പാട് ആരോഗ്യ ഉപകേന്ദ്രത്തിന് സമീപം നടന്ന പരിപാടി  പ്രമുഖ പ്രഭാഷകനുo അഭിഭാഷകനുമായ  കെ.വി. കേശവൻ ഉദ്ഘാടനo ചെയ്തു. സജീറിനുള്ള അനുമോദനവും അദ്ദേഹം നിർവഹിച്ചു. 

ഒന്നാകാൻ ഓണം വേണം എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. കേശവൻ സംസാരിച്ചു. ആശംസകൾ അർപ്പിച്ച് സി.പി. മാനോജ് കുമാർ , ഉഷാ ഭായ് ടീച്ചർ, കെ. ശൈലജ, പി. ബാലചന്ദ്രൻ, എം. അനീഷ്, പി.പി. പ്രഭാകരൻ, കെ.പി. പ്രമോദ് എന്നിവർ സംസാരിച്ചു.ഓണാഘോഷത്തോട് അനുബന്ധിച്ച് അസോസിയേഷൻ നടത്തിയ പൂക്കളമത്സരത്തിൽ ടി. ദിനേശ് കുമാറിന്റെ കുടുംബം ഒന്നാം സ്ഥാനം നേടി. പുഷ്പലത സുരേശൻ , പി. ജനാർദ്ദനൻ എന്നിവരുടെ കുടുംബങ്ങൾ യഥാക്രമം രണ്ടും മൂന്നുo സ്ഥാനങ്ങൾ നേടി. കുടുംബാംഗങ്ങളുടെ വിവിധ കലാ - കായിക പരിപാടികളും മധുര വിതരണവും നടന്നു.