+

മട്ടന്നൂർ വെളിയമ്പ്രയിൽ പുഴയിൽ കാണാതായ 18 കാരിയുടെ മൃതദേഹം പറശിനി പുഴയിൽ നിന്നും കണ്ടെത്തി

വെള്ളിയമ്പ്ര ഏലന്നൂരിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട 18കാരിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഇർഫാന യാ (18) ണ് മരിച്ചത്.

മട്ടന്നൂർ: വെള്ളിയമ്പ്ര ഏലന്നൂരിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട 18കാരിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഇർഫാന യാ (18) ണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം ബന്ധുവീട്ടിൽ എത്തിയപ്പോഴായിരുന്നു പെൺകുട്ടി പുഴയിൽ വീണത്. സംഭവം അറിഞ്ഞ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതോടെ അഗ്നിശമന സേനയും പോലിസും സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ദിവസങ്ങളായുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തിയത്.

facebook twitter