തളിപ്പറമ്പിൽ എക്സൈസിന്റെ മിന്നൽ പരിശോധന ; കഞ്ചാവുമായി കാശ്മീരി സ്വദേശി അടക്കം രണ്ടുപേർ പിടിയിൽ

04:32 PM Sep 09, 2025 | Neha Nair

കണ്ണൂർ‌ : തളിപ്പറമ്പിൽ എക്സൈസിന്റെ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി കാശ്മീരി സ്വദേശി അടക്കം രണ്ടുപേർ പിടിയിൽ. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിന്റ നേതൃത്വത്തിൽ തളിപ്പറമ്പ് ടൗണിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 11ഗ്രാം കഞ്ചാവുമായി കാശ്മീർ സ്വദേശി വാസിം റഷീദ് പുളിപറമ്പ്  സ്വദേശി ഗോകുൽ എന്നിവരെ പിടികൂടിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പി പി, പ്രെവെൻറ്റീവ് ഓഫീസർമാരായ ഫെമിൻ, ഇബ്രാഹിം ഖലീൽ, നികേഷ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.