കണ്ണൂർ : എ.ഐ സാങ്കേതിക വിദ്യയയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 40 കോടിരൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന സ്റ്റാർട്ടപ്പ് പ്രോജക്റ്റുമായി കണ്ണൂർ സ്വദേശിയായ സജാദ് ബാച്ചി രംഗത്ത്. സജാ ബാച്ചി രൂപകൽപ്പന ചെയ്ത "ബാച്ചി എഐl" എന്ന അത്യാധുനിക എ.ഐ ഏജന്റിനെ ആഗോള വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സജാദ് ബാച്ചി കണ്ണൂർപ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആവർത്തന സ്വഭാവമുള്ളതും ജീവനക്കാർ പതിവായി ചെയ്യേണ്ടതുമായ ഭൂരിഭാഗം കമ്പ്യൂട്ടർ ജോലികളും "ബാച്ചി എ.ഐ" നിമിഷനേരങ്ങൾ കൊണ്ട് നിർവഹിക്കുമെന്നും സജാദ് പറഞ്ഞു. ഇതിലൂടെ സ്ഥാപനത്തിൻ്റെ കാര്യക്ഷമത വൻ തോതിൽ വർധിപ്പിക്കപ്പെടുകയും ചെയ്യും. 120-ലധികം ജോലി സാധ്യതകൾ ഉറപ്പാക്കുന്നതോടൊപ്പം നിക്ഷേപകർക്കും വലിയ അവസരമൊരുങ്ങും. ഒരാൾക്ക് 5 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് invest@12c.ae എന്ന വിലാസത്തിൽ ബന്ധപ്പെടണം.
വാർത്താ സമ്മേളനത്തിൽ നൂർ മുഹമ്മദുംപങ്കെടുത്തു.