ഫിഫ ലോകറാങ്കിങ്ങിലെ അര്‍ജന്റീനയുടെ ഒന്നാം സ്ഥാനത്തിന് മങ്ങലേല്‍ക്കുന്നു. എക്വഡോറിനെതിരെ നേരിട്ട തോല്‍വിക്കു പിന്നാലെയാണ് രണ്ടര വര്‍ഷത്തിലേറെ ഒന്നാമതായി തുടര്‍ന്ന ഫിഫ റാങ്ക് പട്ടികയിലെ സ്ഥാനത്തിന് മങ്ങലേല്‍ക്കുന്നത്. നിലിവിലെ റാങ്കിങ്ങ് പ്രകാരം അര്‍ജന്റീനയും സ്‌പെയിനുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഇനി ലമിന്‍ യമാലും പെഡ്രിയും ഉള്‍പ്പെടെ കൗമാരക്കാര്‍ നയിക്കുന്ന സ്പെയിനിന്റെ കാലത്തിനാണ് തുടക്കമാകുന്നത്.
നിലവില്‍ ലോകകപ്പ് യോഗ്യതയുടെ തെക്കന്‍ അമേരിക്കന്‍ മത്സരങ്ങള്‍ ബുധനാഴ്ച പൂര്‍ത്തിയായപ്പോള്‍ അര്‍ജന്റീന തന്നെയാണ് റാങ്കിങില്‍ ഒന്നാമത്. എക്വഡോറിനെതിരെ വഴങ്ങിയ തോല്‍വിയാണ് ഒന്നാം റാങ്കിങ്ങില്‍ നിന്നുള്ള പടിയിറക്കത്തിന് ആക്കം കൂട്ടിയത്. റാങ്കിങ്ങ് പട്ടിക സെപ്റ്റംബര്‍ 18നാണ് ഔദ്യോഗികമായി പുതുക്കുന്നത്. ഇതുപ്രകാരം സ്‌പെയിന്‍ ഒന്നാം സ്ഥാനത്തേക്കും ഫ്രാന്‍സ് രണ്ടാം സ്ഥാനത്തേക്കും കയറുന്നതോടെ അര്‍ജന്റീന മൂന്നാംസ്ഥാനത്തേക്ക് മാറും.
സ്‌പെയിനിനും ഫ്രാന്‍സിന്റെയും പോയിന്റ് നില യാഥാക്രമം 1875.37 ഉം, 1870.92 ആണ്. അതേസമയം 15 പോയിന്റ് നഷ്ടമാകുന്ന അര്‍ജന്റീനയുടെ പോയിന്റ് നില 1870.32 ആയിരിക്കും. ലോകകപ്പ് വിജയത്തിനു പിന്നാലെ 2023 ഏപ്രിലിലാണ് ആദ്യമായി ലോകറാങ്കിങ്ങില്‍ ഒന്നാമതായി അര്‍ജന്റീന എത്തിയത്. തുടര്‍ന്ന് രണ്ടുവര്‍ഷവും നാല് മാസവുമാണ് അര്‍ജന്റീന ഒന്നാംസ്ഥാനത്ത് തുടര്‍ന്നത്.
സെപ്റ്റംബര്‍ 18ന് പ്രസിദ്ധീകരിക്കുന്ന പുതിയ ഫിഫ റാങ്ക് പട്ടിക
Spain (+1) – 1875.37 points (+8,28)2
France (+1) – 1870.92 points (+8.89)
Argentina (-2)-1870.32 points (-15.04)4
England (=)- 1820.45 points (+7,13)5
Portugal (+1) – 1779.55 points (+9,02)6
Brazil (-1)-1761.60 points (-16.09)
Netherlands (=)-1754.17 points (-4.01)8
Belgium (=) – 1739.54 points (+3,16)9
Croatia (+1) – 1714.20 points (+6.69)10
Italy (+1) – 1710.07 points (7.49)