+

'കിസ്സ്' ചിത്രത്തിൻ്റെ ട്രെയിലർ റീലിസ് ചെയ്തു

കവിനെ നായകനാക്കി സതീഷ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കിസ്സ്. ചിത്രത്തിൽ നായികയായി എത്തുന്നത് പ്രീതി അസ്രാണി ആണ്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്‍തംബർ 19നായിരിക്കും റിലീസ്.

കവിനെ നായകനാക്കി സതീഷ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കിസ്സ്. ചിത്രത്തിൽ നായികയായി എത്തുന്നത് പ്രീതി അസ്രാണി ആണ്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്‍തംബർ 19നായിരിക്കും റിലീസ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്.

അതേസമയം കവിന്റേതായി ഒടുവിൽ വന്ന ചിത്രം ബ്ലഡി ബെഗ്ഗർ നിരൂപകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. കവിന്റെ പ്രകടനവും പ്രശംസകൾ നേടുന്നുവെന്നാണ് ചിത്രത്തിന് ലഭിക്കുന്ന മിക്ക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. ജയേഷ് സുകുമാറാണ് ബ്ലഡി ബെഗ്ഗർ ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത്. ബ്ലഡി ബെഗ്ഗറിൽ രാധാ രവി, റെഡിൻ കിംഗ്‍സ്‍ലെ, പടം വേണു കുമാർ, പൃഥ്വിരാജ്, മിസി സലീമ, പ്രിയദർശിനി രാജ്‍കുമാർ, സുനിൽ സുഖദ, ടി എം കാർത്തിക, അർഷാദ്, അക്ഷയ ഹരിഹരൻ, അനാർക്കലി നാസർ, ദിവ്യ വിക്രം, മെറിൻ ഫിലിപ്പ്, രോഹിത് ഡെന്നിസ്, വിദ്യുത് രവി, മുഹമ്മദ് എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു.

Trending :
facebook twitter