+

കേരള സംഗീത നാടക അക്കാദമി ഉത്തരമേഖലാ ദേശീയ നൃത്തോത്സവം ശനിയാഴ്ച തളിപ്പറമ്പിൽ

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 'ത്രിഭംഗി' ഉത്തരമേഖലാ ദേശീയ നൃത്തോത്സവം സെപ്റ്റംബർ 13 ന് വൈകുന്നേരം അഞ്ചിന് തളിപ്പറമ്പ് കെ.കെ.എൻ. പരിയാരം ഹാളിൽ രജിസ്ട്രേഷൻ, മ്യൂസിയം,

കണ്ണൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 'ത്രിഭംഗി' ഉത്തരമേഖലാ ദേശീയ നൃത്തോത്സവം സെപ്റ്റംബർ 13 ന് വൈകുന്നേരം അഞ്ചിന് തളിപ്പറമ്പ് കെ.കെ.എൻ. പരിയാരം ഹാളിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 

സംഗീത നാടക അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷനാകും. ഗുരുഗോപിനാഥ് നടനഗ്രാമം വൈസ്ചെയർപേഴ്‌സൺ ഡോ.രാജശ്രീ വാര്യർ വിശിഷ്ടാതിഥിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്‌നകുമാരി, ചലച്ചിത്ര താരങ്ങളായ നിഖില വിമൽ, സന്തോഷ് കീഴാറ്റൂർ, എന്നിവർ മുഖ്യാതിഥികളുമാകും. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖഭാഷണം നടത്തും. തുടർന്ന് സുജാത രാമനാഥൻ, ഡോ. കലാമണ്ഡലം രചിത രവി, ദീപ കർത്താ, ഡോ. രവി തേജ, മഞ്ജു വി.നായർ, ശിഹാബുദ്ദീൻ കൂമ്പാറ എന്നിവരുടെ നൃത്തം അരങ്ങേറും.

സെപ്റ്റംബർ 13,14 തിയതികളിലായി നടക്കുന്ന നൃത്തോത്സവത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൃത്തപ്രതിഭകളുടെ അവതരണം, ശിൽപശാല എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 13ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന നൃത്ത ശിൽപശാല ഡോ.രാജശ്രീ വാര്യർ ഉദ്ഘാടനം ചെയ്യും.

 അക്കാദമി അംഗവും നർത്തകിയുമായ പി. മൻസിയ ആമുഖഭാഷണം നടത്തും. തുടർന്ന് ഡോ.രാജശ്രീ വാര്യർ, ഡോ. കലാമണ്ഡലം രചിത രവി, സുജാത രാമനാഥൻ, ഡോ.ജോയ് കൃഷ്ണൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ഉച്ചയ്ക്ക് മൂന്നു മുതൽ ആവണി സുരേഷ്, സ്വാതി പുല്ലാനിക്കാട്ട്, പി.എസ് സംഗീത, എൻ. ശ്രീജിത, യു.പി.ശ്രീബേഷ്, വിഷ്ണുവർദ്ധൻ, നിളനാഥ് എന്നിവർ നൃത്തം അവതരിപ്പിക്കും.  

14 ന് രാവിലെ 9.30 മുതൽ ഡോ. സുമിതാ നായർ എൻ.കെ സന്ധ്യറാണി, സ്‌നേഹ റാംചന്ദർ, എൻ.വി. കൃഷ്ണൻ മാസ്റ്റർ, കലാമണ്ഡലം ലീലാമണി, കലാമണ്ഡലം വിമലാദേവി, കലാവതി ടീച്ചർ, ജസിന്ത ജെയിംസ്, ഡോ കലാമണ്ഡലം ഷീബ കൃഷ്ണകുമാർ, ഡോ. കലാമണ്ഡലം ലത ഇടവലത്ത്, ദേവി ഭദ്ര എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുക്കും. 

ഉച്ചയ്ക്ക് മൂന്ന് മുതൽ ഉമ ബാബു, ഗൗരി നന്ദന, കൃഷ്ണ ഇ.പി, ദേവിക.എസ്.നായർ, ചാരുത ജി, ശ്രീഗംഗ, ടി.പി വിസ്മയ, അശ്വിൻ ദേവ്, ബി.അമൃത എന്നിവരുടെ നൃത്തം അരങ്ങേറും. വൈകീട്ട് ആറുമുതൽ പ്രഭുതോഷ് പാണ്ഡ, എൻ.കെ മോഷദ ത്രിപാഠി, കലാക്ഷേത്ര സീത ശശിധരൻ, ബനശ്രീ മഹാര, കലാമണ്ഡലം ബിന്ദു മാരാർ, ഷൈജ ബിനീഷ്, കെ സന്ധ്യറാണി, സ്‌നേഹ റാംചന്ദർ എന്നിവർ നൃത്തം അവതരിപ്പിക്കും. രാത്രി 8.45 ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്‌സിന്റെ ഭരതനാട്യത്തോടെ നൃത്തോത്സവം സമാപിക്കും.
 

Trending :
facebook twitter