+

പ്രദീപൻ തൈക്കണ്ടിക്ക് യുവ പ്രതിഭ പുരസ്ക്കാരം

മലപ്പുറം കെ പുരം ചിത്രരശ്മി എഴുത്തുകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ചിത്രരശ്മി ബുക്സ് സ്ഥാപകൻ  മുകുന്ദനുണ്ണി രാജ മാസ്റ്ററുടെ ഓർമ്മയ്ക്കായി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത്

കണ്ണൂർ :  മലപ്പുറം കെ പുരം ചിത്രരശ്മി എഴുത്തുകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ചിത്രരശ്മി ബുക്സ് സ്ഥാപകൻ  മുകുന്ദനുണ്ണി രാജ മാസ്റ്ററുടെ ഓർമ്മയ്ക്കായി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ദേയമായ സംഭാവനകൾ നൽകിയവർക്കായി ഏർപ്പെടുത്തിയ യുവ പ്രതിഭ പുരസ്കാരത്തിന് മാധ്യമ പ്രവർത്തകനും ഗാന്ധി യുവ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ  കൂത്തുപറമ്പ് വേങ്ങാട് സ്വദേശി പ്രദീപൻ തൈക്കണ്ടിയെ തെരെഞ്ഞെടുത്തതായി പുരസ്‌കാര നിർണയ സമിതി അറിയിച്ചു.

സെപ്തംബർ 13 ന് രാവിലെ 10 മണിക്ക് തിരൂരിൽ നടക്കുന്ന ചടങ്ങിൽ വച്ച് 11111 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം മലയാളം സർവകലാശാല വൈസ് ചാൻസിലർ ഡോ. പി.എ. പ്രസാദ്  സമ്മാനിക്കും.
 ഗാന്ധിയൻ ദർശനങ്ങൾ പുതുതലമുറകളിൽ എത്തിക്കുന്നതിന് വേണ്ടി നടത്തുന്ന അശ്രാന്ത പരിശ്രമങ്ങളും കണ്ണൂർ നഗരത്തിലെ തെരുവിൽ കഴിയുന്നവർക്കായി ചെയ്ത് വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും  പരിഗണിച്ചാണ് പുരസ്കാരമെന്ന് പ്രോഗ്രാം കോർഡിനേറ്റർ മുജീബ് താനാളൂർ അറിയിച്ചു.

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നെഹ്‌റു യുവകേന്ദ്രയുടെയും മികച്ച യുവ സാമൂഹ്യ പ്രവർത്തകനുള്ള യൂത്ത് അവാർഡും മികച്ച മാധ്യമ പ്രവർത്തകനുള്ള സംസ്ഥാന - ദേശീയ അവാർഡും മികച്ച കൗൺസിലർ - മോട്ടിവേഷൻ ട്രെയിനർക്കുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.

facebook twitter