ശ്രീകണ്ഠാപുരം :ചെമ്പൻന്തൊട്ടിൽയിൽ പ്രവർത്തനമാരംഭിച്ച ബിഷപ്പ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിൽ സ്ഥാപിക്കേണ്ട ബിഷപ്പ് മാർ സെബാസ്റ്റ്യൻ വെള്ളപ്പിള്ളിയുടെ വെങ്കല പ്രതിമ നിർമ്മിക്കുന്നതിന് ആവശ്യമായ വെങ്കലസാമഗ്രികൾ ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫിന്റെ നേതൃത്വത്തിൽ ശില്പി ഉണ്ണി കാനായിക്ക് കൈമാറി.
ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ, ചെമ്പൻന്തൊട്ടി ഫോറന ചർച്ച് വികാരി ഫാ ആന്റണി മഞ്ഞളാംകുന്നേൽ, പി.ടി. മാത്യു, കെ ജെ ചാക്കോ കൊന്നക്കൽ, വർഗീസ് വയലാമണ്ണിൽ, ജിയോ ജേക്കബ്ബ്, വിൻസന്റ് കഴിഞ്ഞാലിൽ, ഷാജി കുര്യൻ, ജോയി തടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.3 മാസം കൊണ്ട് പ്രതിമയുടെ പണി പൂർത്തീകരിക്കുമെന്ന് മ്യൂസിയം സംഘാടക സമിതി അറിയിച്ചു.
Trending :